അങ്കിള്‍ ടോംസ് കാബിന്‍ - ഒരു വായനക്കുറിപ്പ്
സ്വാതന്ത്യ്രമില്ലാത്ത അവസ്ഥയാണ് അടിമത്തം.സ്വന്തം സഹജീവികളായ മനു ഷ്യരെ തന്നെ അടിമകളാക്കുന്ന അതിനികൃഷ്‌ടമായ അവസ്ഥ. അമേരിക്കയിലും ഇംഗ്ലണ്ടിലും നടമാടിയിരുന്ന ഈ കൊടുംക്രൂരത നമ്മുടെ ഇന്ത്യയിലും ഉണ്ടായിരുന്നു. അടിമകളെ തല്ലാഌം വില്‍ക്കാഌം എന്തിനേറെ കൊല്ലാഌംവരെ ഉടമകള്‍ക്ക് അവകാശം ഉണ്ടായിരുന്നു. കച്ചവട ചരക്കായി വസ്‌തുവഹകള്‍ക്ക് നല്‌കിയിരുന്ന പരിഗണനപോലും അവര്‍ക്ക് നല്‍കിയിരുന്നില്ല. വിദ്യാഭ്യാസം അഭ്യസിക്കാനോ, കല്യാണം കഴിക്കാനോ അവര്‍ക്ക് അനു വാദം ഉണ്ടായിരുന്നില്ല. ശക്തനായവന്‍ ശക്തി കുറഞ്ഞവരെ എന്നും തന്റെ കാല്‍കീഴില്‍ ആക്കികൊണ്ടിരുന്നു.ഒത്തിരി ധീരന്മാരുടെ അധ്വാനഫലമായി ഈ സമ്പ്രദായം നിര്‍ത്തലാക്കാന്‍ സാധിച്ചെങ്കിലും ഇന്നും അടിമത്തം പലരൂപത്തിലും നമുക്ക് ചുറ്റും കാണാന്‍ കഴിയും.
സങ്കല്‌പിക്കാന്‍പോലും സാധിക്കാത്ത കൊടുംക്രൂരതകളാണ് അടിമകള്‍ അനു ഭവിക്കേണ്ടി വന്നത്. ആ ക്രൂരതകളെ എടുത്തുകാണിക്കുന്ന ഒരു കൃതിയാണ് ‘അങ്കിള്‍ ടോംസ് കാബിന്‍’. അങ്കിള്‍ ടോംസ് കാബിഌം അതിന്റെ നാടകാവിഷ്‌കാരവുമാണ് അമേരിക്കയിലെ അടിമത്തത്തിന്റെ ഭീകരരൂപം ജനസമക്ഷം കൊണ്ടുവന്നതും അവര്‍ക്കിടയില്‍ പ്രതിഷേധത്തിന്റെ തിരകള്‍ ഉയര്‍ത്തിവിട്ടതും. അങ്കിള്‍ ടോം എന്ന കേന്ദ്രകഥാപാത്രത്തെ മുന്‍നിര്‍ത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങള്‍ വികാരതീവ്രവും, ഹൃദയസ്‌പര്‍ശവും, സ്‌തോഭജനകവുമായ ശൈലിയിലാണ് ഇത് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്‌ട്രീയ ചരിത്രം തന്നെ ഇത് മാറ്റിമറിച്ചു. മനു ഷ്യത്വപരമായ വികാരങ്ങളും ചിന്തകളുമാണ് ഈ നോവല്‍ രചനയ്‌ക്ക് ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവിനെ പ്രരിപ്പിച്ചത്. അതുകൊണ്ട് തന്നെമനു ഷ്യത്വപരമായ വിവേചനങ്ങള്‍ ഉള്ള കാലത്തോളം ഈ നോവലിന് പ്രസക്തിയുണ്ട്.
അതിസമര്‍ത്ഥഌം വിശ്വസ്‌തനു മായ ഒരു അടിമയായിരുന്നു ടോം. പക്ഷേ ടോം വില്‍ക്കപ്പെടുന്നു. ഷെല്‍ബി എന്ന യജമാനന് തന്റെ കടബാധ്യത തീര്‍ക്കാന്‍ ഹാലി എന്ന വ്യാപാരിക്ക് ടോമിനെ വില്‍ക്കുന്നു. അടിമവ്യാപാരികളുടെ ക്രൂരതയും മനു ഷ്യത്വരഹിതമായ സ്വഭാവവും എടുത്തു കാണിക്കുന്ന ഒരു കഥാപാത്രമാണ് ഹാലി. ഹാലി ടോമിനെ സെന്റ് ക്ലേര്‍ എന്ന ഉടമസ്ഥനു വില്‍ക്കുന്നു. അയാളുടെ മകള്‍ ഇവയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അയാള്‍ ടോമിനെ വാങ്ങുന്നത്. ടോം ഇവയ്‌ക്ക് നല്ലൊരു കൂട്ടുകാരനായിരുന്നു. സ്വന്തം വീടും ഭാര്യയെയും മക്കളെയും പിരിഞ്ഞുവന്ന ടോമിന് ഇവ ഒരു ആശ്വാസമായി. പക്ഷേ ഇവയുടെ അകാലത്തിലുള്ള മരണവും ഒരു അപകടത്തില്‍പ്പെട്ടുള്ള സെന്റ് ക്ലേറിന്റെ മരണവും ടോമിന്റെ ജീവിതത്തിലെ സൗഭാഗ്യങ്ങളുടെ അന്ത്യമായിരുന്നു. അവിടുന്ന് ടോം, ലെഗ്രി എന്ന തോട്ടമുടമയുടെ അടുത്താണ് എത്തിച്ചേരുന്നത്. അടിമകള്‍ അനു ഭവിക്കേണ്ടിവന്നിരുന്ന അതിക്രൂരവും മനു ഷ്യത്വരഹിതവുമായ പീഢനങ്ങള്‍ വായനക്കാരന്റെ മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നത് ഇവിടെയാണ്. ഇവിടെ വെച്ച് പീഢനങ്ങളുടെ ഫലമായി ടോം മരിക്കുന്നു.
വളരെ ഹൃദയസ്‌പര്‍ശിയായ രീതിയില്‍ അണിയിച്ചൊരുക്കിയതാണ് ഈ നോവല്‍.അവര്‍ അനു ഭവിക്കേണ്ടി വന്ന കൊടും പീഢനങ്ങളെക്കാള്‍ ദുഷ്‌കരം മക്കളെയും, അമ്മയെയും, ഭാര്യയെയും, ഭര്‍ത്താവിനെയും വിട്ട് പോകേണ്ടി വരുന്ന അവസ്ഥയായിരുന്നു. നീതി നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ വികാരം എടുത്തുകാണിക്കുന്ന ഒരു മഹനീയ കൃതിയാണ് ‘അങ്കിള്‍ ടോംസ് കാബിന്‍’. ‘ബൈബിളിനു ശേഷം ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ട പുസ്‌തകം’എന്ന ഖ്യാതി നേടിയ ഈ കൃതിക്ക് അടിമത്തത്തിനെതിരെ സംസാരിക്കുന്ന ഒരു വിഭാഗത്തെ മെനഞ്ഞെടുക്കാന്‍ കഴിഞ്ഞു എന്നതില്‍ തര്‍ക്കമില്ല.